ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ILGMS) പദ്ധതിയ്ക്ക് മതിലകത്ത് തുടക്കം കുറിച്ചു.

കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ILGMS)പദ്ധതിയ്ക്ക് മതിലകത്ത് തുടക്കം കുറിച്ചു. ഇതിന്റെ പ്രത്യേകത വീട്ടിലിരുന്നും  ഓൺലൈൻ അപേക്ഷകൾ നൽകാമെന്നതാണ്. ഉദ്യോഗസ്ഥർക്കുംവീട്ടിലിരുന്ന് തന്നെ ഫയൽനോക്കാം.

അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം.  പഞ്ചായത്തിൽനിന്ന് ലഭ്യമാകുന്നഇരുന്നൂറിലധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും നിർദ്ദേശങ്ങളും ഓൺലൈൻആയി അയക്കാനുള്ളസൗകര്യം സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്. അതോടൊപ്പം നിലവിലുള്ളരീതിയിൽതപാൽ മാർഗവും പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷകന് സേവനങ്ങൾ ലഭ്യമാക്കും.

പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ വെബ് അധിഷ്ഠിതമായാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ  ജീവനക്കാർക്ക് വീട്ടിലിരുന്നും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫയൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.  പേപ്പർരഹിതവും പ്രകൃതി സൗഹൃദപരവുമായ ഭരണസംവിധാനം 24×7 പ്രവർത്തനസജ്ജംആയിരിക്കുന്നതും ഒരു കുടക്കീഴിൽ എല്ലാസേവനങ്ങളും ലഭ്യമാക്കുന് നതുമാണ്. കൂടാതെ ഓഫീസുകൾ തമ്മിൽഫയൽഅയക്കാനുള്ള സംവിധാനവും സംവിധാനത്തിലൂടെ നടപ്പാക്കുന്നുണ്ട്. കേരള സർക്കാർ സ്ഥാപനമായഇൻഫർമേഷൻ കേരള മിഷനാണ് (IKM) സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്.