
തൃശ്ശൂർ : മണ്ണുത്തി വടക്കുംഞ്ചേരി ദേശീയ പാത നിർമ്മാണ സ്തംഭനത്തിലും പാല്യേക്കര ടോൾ കൊള്ളയിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ ജ്വാല തെളിയിച്ചു. ദേശീയ പാതയിൽ അതിർത്തിയായ പൊങ്ങം മുതൽ വാണിയംപാറ വരെ നൂറ് കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. സമരത്തിൻ്റെ ഭാഗമായി ദേശീയപാതയിൽ വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗവും സംഘടിപ്പിച്ചു. ചാലക്കുടി പൊങ്ങത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയും പൊതുയോഗവും നടത്തി.