റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിംഗ് ഡയറക്ടർ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു..

കൊ​ച്ചി: കേരളത്തിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനും, റിപ്പോര്‍ട്ടര്‍ ചാനൽ മാനേജിംഗ് ഡയറക്ടർ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഞായറാഴ്ച രാ​വി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി നികേഷ് സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​ര്‍ തലകീഴായി മ​റി​യു​ക​യാ​യി​രു​ന്നു. എ​യ​ര്‍​ബാ​ഗ് പൊ​ട്ടി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. നി​കേ​ഷി​ന് പ​രി​ക്കു​ക​ളി​ല്ല.