മണിചെയിൻ തട്ടിപ്പുകേസിൽ പിടിയിലായ ശശികുമാർ സകല മുൻകരുതലും എടുത് ഒളിവിൽ 6 വർഷം.,, ചതിച്ചതു ഭക്ഷണ പ്രേമം…

തൃശൂർ ∙ മണിചെയിൻ തട്ടിപ്പുകേസിൽ പിടിയിലായ ശശികുമാർ പൊലീസിന്റെ പിടിയിലകപ്പെടാതിരിക്കാനുള്ള സകല മുൻകരുതലു മെടുത്താണ് ഒളിവിൽ കഴിഞ്ഞതെങ്കിലും ശശികുമാറിനെ ചതിച്ചതു ഭക്ഷണ പ്രേമം. ഭക്ഷണം ഓർഡർ ചെയ്യാൻ ഒരു ഓൺ ലൈൻ ഡെലിവറി ശൃംഖലയുമായി ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെട്ടിരുന്ന താണ് പൊലീസിനു തുമ്പായത്. ഡെലിവറി ബോയ് നൽകിയ വിവരങ്ങൾ അനുസരിച്ചു തിരഞ്ഞ് ചെന്ന പൊലീസ് ശശികുമാറിനെ കുടുക്കിയത്.

പൊലീസ് തിരയുന്നതു മനസ്സിലാക്കി ശശികുമാർ 6 വർഷം മുൻപാണ് ദുബായിലേക്കു കടന്നത്. 2017ൽ തിരിച്ചെത്തി. എന്നാൽ, ബന്ധുക്കളു മായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടാതെ പല സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു.

എന്നാൽ ചില ഫോൺ നമ്പറുകൾ കിട്ടിയെങ്കിലും ഇവയെല്ലാം സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ ഒരു നമ്പർ മാത്രം ഇടയ്ക്കിടെ ഓൺ ആകുന്നതു ശ്രദ്ധയിൽ പെട്ട പൊലീസ് ഓൺ ലൈൻ ഭക്ഷണ വിതരണ സ്ഥാപനവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ചോദിച്ചു.

ശശികുമാർ തന്നെയാണോ എന്നു പരിശോധിക്കാൻ ഡെലിവറി ബോയ്മാരുമായി പൊലീസ് കൂടിക്കാഴ്ച നടത്തി. ഫോട്ടോ കാണിച്ചപ്പോൾ തന്നെ ബോയ് ശശികുമാറിനെ തിരിച്ചറിഞ്ഞു. പിന്നാലെ ശശികുമാർ അറസ്റ്റിലായി. ഈസ്റ്റ് എസ്.എച്ച്.ഒ പി. ലാൽകുമാർ, എഎസ്ഐ സാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മാസങ്ങളോളം പിന്തുടർന്നാണ് കുടുക്കിയത്.