തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (17/09/2020) 296 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.

Covid-Update-thrissur-district-collector

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (17/09/2020) 296 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2375. തൃശൂർ സ്വദേശികളായ 37 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ച വരുടെ എണ്ണം 7683 ആണ്. 5234 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി ആകെ 293 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല.

ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.എം.ജെ-12, എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ 1)-5, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റർ-3, കല്യാൺ തൃശൂർ-3, കെ.ഇ.പി.എ ക്ലസ്റ്റർ -2, ദയ ക്ലസ്റ്റർ ആരോഗ്യ പ്രവർത്തകർ-1. ആരോഗ്യ പ്രവർത്തകർ 7, മറ്റ് സമ്പർക്ക കേസുകൾ 255. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും കോ വിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 15 പുരുഷൻമാരും 31 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 10 ആൺകുട്ടികളും 17 പെൺ കുട്ടികൾക്കും രോഗം സ്ഥിരീകരിചിട്ടുണ്ട്.