ഇനി വയോ ജനങ്ങൾക്ക് “ഒരു പകൽ വീട്” ഒരു സുരക്ഷിത സ്ഥലം…

hands-grand-father-mother-elder-older-man

മണ്ണുത്തി കാളത്തോട് പറവട്ടാനി സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപം ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ചു . 25 ലക്ഷം രൂപ ചെലവഴിച്ചാണ് പകൽവീട് നിർമ്മിച്ചിരിക്കുന്നത്. ഓരോ സോണലിലും ഓരോ പകൽ വീട് എന്ന പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങൾക്കായി പകൽ വീട് ഒരുക്കിയത്.

വയോജന സംരക്ഷണം ഉറപ്പാക്കുക, മാനസികോല്ലാസം ലഭ്യമാക്കുക, ക്രിയാത്മകമായ ചിന്ത വളർത്തുക, ദൃശ്യശ്രവ്യ മാധ്യമങ്ങൾ വഴി കാലികമായ അറിവുകൾ പരസ്പരം പങ്കുവയ്ക്കുക, അതിലൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരുടെ കൂടിച്ചേരലിന് വഴി ഒരുക്കുക എന്നവയാണ് പകൽ വീടിന്റെ ലക്ഷ്യം. ഇനി വയോ ജനങ്ങൾക്ക് “ഒരു പകൽ വീട്” ഒരു സുരക്ഷിത സ്ഥലം.