മുടിക്കോട് പാണഞ്ചേരി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുപാലം നാടിന് സമർപ്പിച്ചു….

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുടിക്കോട് – പാണഞ്ചേരി വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പുനർനിർമ്മിച്ച കല്ലുപാലം നാടിന് സമർപ്പിക്കുന്ന ചടങ്ങ് ബഹു. എം. എൽ. എ. കെ-രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു..

പ്രധാനപ്പെട്ട ജന വാസ കേന്ദ്രങ്ങളിലൊന്നായ പാണഞ്ചേരി പ്രദേശത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡിലുള്ള ഈ കല്ലുപാലത്തിന് കാലപ്പഴക്കം കൊണ്ടും പ്രദേശത്തെ ഭൂഘടനയിൽ വന്ന മാറ്റങ്ങൾ കൊണ്ടും വലിയ തകർച്ച നേരിട്ടിരുന്നു. ഇത്തരം സാഹചര്യത്തിലാണ് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലഭിച്ച 6,70,000 രൂപ ചിലവിൽ പാലം വീതി കൂട്ടി പുനർനിർമിച്ചത്.