ഇന്ന് മുതൽ സംസ്ഥാനത്തെ ഡ്രെവിംഗ് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കും..

ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർ. ടി. ഒയുടെ നിരീക്ഷണവും ഉണ്ടാകും. കടുത്ത നിയന്ത്രണങ്ങളോ ടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക.

1. അധ്യാപകൻ ഒരു വിദ്യാർത്ഥിയ്ക്കും മാത്രമാവും ഒരു സമയം പരിശീലനം കൊടുക്കുക. 2. ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. 3. കൊ വിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചായിരിക്കണം അധ്യാപകൻ പരിശീലനം നൽകേണ്ടത്. 4. ഒരു വിദ്യാർത്ഥി പരിശീലനം കഴിഞ്ഞ് ഇറങ്ങിയാൽ വാഹനം അണുനശീകരണം നടത്തണം. 5. മാത്രമല്ല, കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡ്രൈവിംഗ് സ്‌കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല.