മനക്കൊടിയിൽ 30 ഏക്കറിൽ നെൽച്ചെടികൾ ഒലിച്ചു പോയി..

മനക്കൊടി-വെളുത്തൂർ ഉൾപ്പാടത്ത് 30 ഏക്കറിൽ കൃഷിനാശം. ഉമവിത്താണ് വിതച്ചത്. ഒരാഴ്‌ചമുമ്പാണ് 120 ഏക്കറോളം വരുന്ന കോൾപ്പാടത്ത് കൃഷിയിറക്കി തുടങ്ങിയത് . വിത്തിട്ടതും മുളച്ച നെൽച്ചെടികളുമാണ് നശിച്ചതെന്ന് പാടശേഖര സമിതി സെക്രട്ടറി പി.കെ. പ്രഭാകരൻ പറഞ്ഞു. കോൾപ്പാടത്തേയ്ക്ക് കരവെള്ളം ശക്തമായി ഒഴുകിയിറങ്ങിയതാണ് കാരണം. വെള്ളം വറ്റിക്കുന്നതിന് പമ്പിങ് നടക്കുന്നുണ്ട്.