
തൃശൂർ: ദേശീയപാത അതോറിറ്റി നിർമ്മാണം പുനരാരംഭിക്കുന്നതിനായി ഉദ്യോഗസ്ഥർ കരാർ കമ്പനിയുമായി ചർച്ച നടത്തി. നിലവിൽ ആകെയുള്ള 28.5 കിലോമീറ്ററിൽ 24 കിലോമീറ്റർ ഭാഗത്ത് റോഡ് 6 വരി രൂപത്തിൽ ആയിട്ടുണ്ട്.
മണ്ണുത്തി വടക്കഞ്ചേരി 6 വരിപ്പാത നിർമ്മാണം ആരംഭിച്ചതിനു ശേഷം തുടങ്ങിയ മറ്റു പ്രധാന ദേശീയ പാതകൾ എല്ലാം നിർമ്മാണം പൂർത്തിയാക്കിയിട്ടും 11 വർഷം മുൻപ് ആരംഭിച്ച ഈ പാത മാത്രം പാതിവഴിയിലാണ്. റീജണൽ ഓഫിസർ ബി എൽ മീണ പ്രോജക്ട് ഡയറക്ടർ നിർമ്മൽ സാഥെയിൽ നിന്നു നിലവിലുള്ള സ്ഥിതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.