തൃശ്ശൂർ ഇന്നത്തെ (10-09-2020 വ്യാഴം) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone News.

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

തൃശൂർ കോർപറേഷൻ ഡിവിഷൻ 28 (മിനി എസ്‌റ്റേറ്റ് റോഡ്, ഡയമണ്ട് റോഡ്, കെസ്സ് റോഡ് എന്നീ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശം), ഗുരുവായൂർ നഗരസഭ ഡിവിഷൻ 2 (പുതിയ എ.കെ.ജി റോഡ് മുഴുവനായും കൊമ്പത്തിയിൽ മില്ലിന്റെ പുറകുവശം ഉൾപ്പെടുന്ന കോളനി പ്രദേശം വരുന്ന ഭാഗവും ആയിരംകണ്ണി റോഡ് പ്രദേശവും), എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 2 (ശങ്കരൻകാവ് റോഡ് മുതൽ മിച്ചഭൂമി റോഡ് അവസാനിക്കുന്നതുവരെയും എൻ.എസ്.എസ് റോഡ്, പുതുരാൻ റോഡ് വരെ), അരിമ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1 (സി.വി. രാമൻ റോഡിന്റെ ഇരുഭാഗവും അടങ്ങുന്ന പ്രദേശം), 2 (59ാം അങ്കണവാടി മുതൽ നൂലുവള്ളി അരങ്ങൻമൂല വരെയുള്ള ജില്ലാ പഞ്ചായത്ത് റോഡിന്റെ ഇരുവശവും), അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 8 (ശോഭ ലേബർ ക്യാമ്പ്, പുഴയ്ക്കൽ), ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 4, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 4, 5, 6, 7, 13, 17, 21 എന്നിവയിൽ ഉൾപ്പെടുന്ന പൗണ്ട് സെൻറർ, വേലുപ്പാടം കിണർ, മഠം, പുലികണ്ണി, പാലപ്പിള്ളി, എച്ചിപ്പാറ എന്നീ പ്രദേശങ്ങൾ.

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.

കുന്നംകുളം നഗരസഭ ഡിവിഷൻ 30, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 7, മേലൂർ ഗ്രാമപഞ്ചായത്ത് 3, 4, 5 വാർഡുകൾ. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.