തൃശ്ശൂർ ഇന്നത്തെ(04-09-2020 വെള്ളിയാഴ്ച) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone News.

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

പുത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 08 (മരോട്ടിച്ചാൽ), അവണൂർ വാർഡ് 10 (തുഞ്ചൻനഗർ ബസ് സ്റ്റോപ്പ് മുതൽ തെക്കേ തുരുത്ത് അവസാനം വരെ), കടപ്പുറം വാർഡ് 15 (സുനാമി കോളനി), പുന്നയൂർ വാർഡ് 12 (നാലാം കല്ല് സെന്റർ), അളഗപ്പനഗർ വാർഡ് 08 (പാലക്കുന്ന് കീനൂർ ക്ഷേത്രം മുതൽ മാവിൻചുവട് വരെ കോളനി അടക്കമുളള പ്രദേശം), എടവിലങ്ങ് വാർഡ് 12, 13, 14, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 20 (അലുക്ക അങ്ങാടി, നസ്രത്ത് അങ്ങാടി, പളളി അങ്ങാടി).

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.

കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 06, ഗുരുവായൂർ നഗരസഭ ഡിവിഷൻ 33, 34, കുന്നംകുളം നഗരസഭ ഡിവിഷൻ 15, കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 09, 10, ചാഴൂർ വാർഡ് 10, എടവിലങ്ങ് വാർഡ് 02, പാവറട്ടി വാർഡ് 03, 04, 14, കാടുകുറ്റി വാർഡ് 10 (രാജീവ് ഗാന്ധി റോഡ് ബാഹിറിന്റെ സ്റ്റേഷനറി കട മുതൽ കരിപറമ്പിൽ ബഷീറിന്റെ വീടുവരെ ഉൾപ്പെടുന്ന ഭാഗം ഒഴികെ).