
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി എരുമപ്പെട്ടി
ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് (പട്ടിക്കാട്ടിൽ പറമ്പ് റോഡ്, എടക്കാട് കോളനി റോഡ് ഉൾപ്പെടെ), കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് (ശാസ്താ നഗർ മുതൽ സംയുക്ത കോട്ടോൽ പാടം വരെയുള്ള പ്രദേശം), മേലൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകൾ (പുലാനി, കറുപ്പം, കൊമ്പിച്ചാൽ എന്നീ പ്രദേശങ്ങൾ), എറിയാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായ ത്തിലെ ഒന്നാം വാർഡ് (നാരായണപ്പടി റോഡ് മുതൽ ആശാരിപ്പടി റോഡ് (ചൊവ്വന്നൂർ, കരിയന്നൂർ ഉൾപ്പെട്ട പ്രദേശം), നെന്മണിക്കര ഗ്രാമപഞ്ചാ യത്തിലെ 1, 2 വാർഡുകൾ (തലോർ വടക്കുംമുറി ടി റോഡ് ജങ്ഷൻ മുതൽ വടക്കുംമുറി പാടം വരെയുള്ള പ്രദേശം), തളിക്കുളം ഗ്രാമപഞ്ചായ ത്തിലെ മൂന്നാം വാർഡ് എന്നിവയെ പുതുതായി കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ്,
അടാട്ട് ഗ്രാമപഞ്ചായത്തിലെ മൂന്ന്, 12 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി..