
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശ്ശൂർ കോർപ്പറേഷൻ ഡിവിഷൻ 45, 48 പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വാർഡ് 1, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 10 ( ചാമക്കാല ഐ എച്ച് ഡി പി കോളനി പ്രദേശം), അവണൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 10 ( കുരിശുപള്ളി ഒഴികെയുള്ള ഭാഗം), വാർഡ് 7 (പാറപ്പുറം സെൻ്ററിൽ നിന്ന് ആരംഭിക്കുന്ന പടിഞ്ഞാറ്റുമുറി വഴി കെട്ടിട നമ്പർ 111 മുതൽ 224 വരെയുള്ള ഭാഗം), പുന്നയൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് 5, വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 5 ( അന്തിമഹാകാളൻ അമ്പലം വടക്കുവശം മുതൽ തിരുപഴഞ്ചേരി അമ്പലം പരിസരം വരെ ), വാർഡ് 10 (എടമുട്ടം സ്കൂളിന് തെക്കുവശം എസ് ബി ഐ റോഡ് മുതൽ അഞ്ചങ്ങാടി നാലും കൂടി സെൻറർ വരെ), 13 (പാലപ്പെട്ടി ബീച്ച് സെൻറർ മുതൽ കറുപ്പത്ത് ക്ഷേത്രപരിസരം വരെ ).
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 4, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 4, 8, കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 12, 14, 16, അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 11, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 8, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് 6 എന്നിവയാണ് കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ.