കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ കോർപ്പറേഷൻ ആറാം ഡിവിഷൻ (ഐ പി ആർ ടി സി, ഐ ആർബി)എന്നിവ ഉൾപ്പെടുന്ന പ്രദേശം), പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് ( പൂവ്വഞ്ചിറ എസ്എൻഡിപി മുതൽ വടക്കേമൂല കോളനി വരെ റോഡിനിരുവശവും വടക്കേമൂലം മുതൽ പോസ്റ്റ് ഓഫീസ് വരെ റോഡിന് ഇരുവശവും ),
മുരിയാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് , ആളൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് (കീഴ്ചിറ പൊക്കം മുതൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വരെയും എറണാപ്പാടം പാലം മുതൽ കഞ്ഞിക്കര കപ്പേള വരെയും), പോർക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (വെട്ടിക്കടവ്), മൂന്നാം വാർഡ് (അഞ്ചങ്ങാടി റോഡ് ) എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ)
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് , കടവല്ലൂർ ഗ്രാമപഞ്ചായത്ത് 7, 8 വാർഡുകൾ, കാടുകുറ്റിഗ്രാമപഞ്ചായത്ത് വാർഡ് 14, കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 18, 19, പുത്തൂർഗ്രാമപഞ്ചായത്ത് വാർഡ് 14, 2, എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് വാർഡ് 9, വലപ്പാട് ഗ്രാമ പഞ്ചായത്ത് വാർഡ് 8, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 11, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 23 എന്നിവയെ കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.