തൃശ്ശൂർ ഇന്നത്തെ(01-09-2020) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone News.

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

ഇന്ന് എറിയാട് ഗ്രാമ പഞ്ചായത്തിലെ 13 വാർഡുകളിൽ കൂടി ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. മൂന്ന്, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ തിങ്കളാഴ്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. എറിയാട്ടെ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായും പ്രഖ്യാപിച്ചു.

കൂടാതെ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ 10, 12 വാർഡുകൾ (മറ്റം ഗ്രൗണ്ട് മുതൽ കോലാരി ഇടവഴി കണ്ടിയൂർ റോഡ് മുതൽ മാർക്കറ്റ് റോഡ്-പറയ്ക്കാട് റിംഗ് റോഡ്, പാറക്കൽ റോഡ്, കരുണാകരൻ റോഡ്, ഗാന്ധിനഗർ റോഡ്, വാക്കളം റോഡ്) എന്നിവയും കണ്ടെയ്ൻമെൻറ് സോണാക്കിയിട്ടുണ്ട്.

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ വാർഡ്16 (പൊങ്ങണംകാട്, മാറ്റാംപുറം-കടവാരം റോഡ്, തെക്കേമൂല റോഡ്, ഇരുമ്പുപാലം മുതൽ ഓട്ടോറിക്ഷ പേട്ട വരെ തീയ്യത്ത് ലൈൻ, പെരേപ്പാടം റോഡ്) കണ്ടെയ്ൻമെൻറ് സോണാക്കി.

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.

രോഗ വ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ്, പോർക്കുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ്, ചേലക്കര ഗ്രാമ പഞ്ചായത്തിലെ രണ്ട്, അഞ്ച് വാർഡുകൾ, തളിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ്13 എന്നിവിടങ്ങളിൽ നിയന്ത്രണം ഒഴിവാക്കി.