തൃശ്ശൂർ ഇന്നത്തെ(31-08-2020) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone News.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

എറിയാട് ഒന്നാം വാർഡിൽ ട്രിപ്പിൾ ലോക്ക് ഡൗൺ കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തൃശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ (എസ്.എം ലൈൻ), തെക്കുംകര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് (നിറമംഗലം ആർച്ച് മുതൽ നിറമംഗലം അമ്പലം വരെയുള്ള പ്രദേശം),

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, 21 വാർഡുകൾ, വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് (കാഞ്ഞിരക്കുറ്റി പറമ്പ് കോളനി റോഡ്, കുണ്ടുകാട്ടിൽ വീട് പരിസരം) എന്നിവയെ പുതുതായി കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.

അതേ സമയം, തൃശൂർ കോർപറേഷനിലെ 20ാം ഡിവിഷൻ (ദിൻഹ റോഡ്, മാർവെൽ സ്ട്രീറ്റ്), 45, 54 ഡിവിഷനുകൾ, എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന്, 11 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി.