സന്ദര്‍ശക വിസയിലെത്തിയ മലയാളി വൃദ്ധ അല്‍ഖോബാറില്‍ മരിച്ചു. തൃശൂര്‍ ഒളരിക്കര കാട്ടകത്ത് വീട്ടില്‍ പരേതനായ ഷാഹിദ് ലത്തീഫിെന്റ ഭാര്യ ഐഷു (84) ആണ് മരിച്ചത്. തൃശൂര്‍ പതിയാശ്ശേരി കുടുംബാംഗം പരേതരായ അഹ്മ്മദുണ്ണി, കൊച്ചു കദീജ ദമ്ബതികളുടെ മകളായ ഐഷു കഴിഞ്ഞ ഡിസംബര്‍ മുതല്‍ സന്ദര്‍ശക വിസയില്‍ മകന് മുഹ്യുദ്ദീന്റെ കുടുംബത്തോടൊപ്പം ഖോബാര്‍ അഖ്റബിയയില്‍ താമസിച്ചുവരുകയായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലും വിശ്രമത്തിലും കഴിയവേ ഞായറാഴ്ചയായിരുന്നു അന്ത്യം . മക്കള്‍: മുഹമ്മദ് ശരീഫ് (യു.എ.ഇ), മുഹ്യുദ്ദീന്‍ (അല്‍ഖോബാര്‍), ഡോ. അസ്ലം (ജിദ്ദ), മുഹമ്മദ് നിസാര്‍, ഷീല, അസ്മ. മരുമക്കള്‍: ശൈലജ, ഖനീമ, ബീന ബീഗം, സാജിത, അഡ്വ. അബ്ദുല്ല സോന, അസൈനാര്‍ (റിട്ട. ഡിവൈ.എസ്.പി). ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ മൃതദേഹം തുഖ്ബ മഖ്ബറയില് മറവ് ചെയ്തു.