പത്തൂരിൽ വില്ലേജ് ഓഫീസർ കൈ ഞരബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 8 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്സെടുത്തു.പുത്തൂർ വില്ലേജ് ഓഫീസിൽ നിന്ന് മതിയായ രേഖകൾ ജനങ്ങൾക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിൽ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചിരുന്നു.സമരം നടത്തുന്നതിനിടെയാണ് പുത്തൂർ വില്ലേജ് ഓഫീസർ സിമി കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് .സമരത്തിൽ പങ്കെടുത്ത 8 പേർക്കെതിരെയാണ് ഒല്ലൂർ പോലീസ് കേസെടുത്തിട്ടുള്ളത്.