കോ വിഡ്19 ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് പഞ്ചായത്ത് പുറനാട്ടുകര സ്വദേശി മഠത്തിപറമ്പിൽ ശിവദാസന്റെ കുടുംബത്തിന് യു എ ഇയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ അപ്നയുടെ (അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ) സാമ്പത്തിക സഹായം വടക്കാഞ്ചേരി MLA ശ്രീ അനിൽ അക്കരയിൽ നിന്ന് ശിവദാസന്റെ ഭാര്യ സുരജ ഏറ്റുവാങ്ങി.തദവസരത്തിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ,അപ്ന രക്ഷാധികാരി സുഭാഷ് ചന്ദ്രബോസ്, ജനറൽ സെക്രട്ടറി കൃഷ്ണദാസ് മോനോൻ,പുറനാട്ടുകര സോൺ കോഡിനേറ്റർ ഫ്രാൻസിസ് മുതുവറ സോൺ കോഡിനേറ്റർ അശോകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ദുബായിൽ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ശിവദാസൻ. കോവിഡ് 19 വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് ശിവദാസനു അസുഖം പ്രാപിച്ചത്. തുടർന്ന് ദുബായിലെ അൽ റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. യു എ ഇയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോവിഡ് പ്രൊട്ടോക്കോൾ അനുസരിച്ച് മൃതദേഹം ദുബായിൽ തന്നെ സംസ്കരിച്ചു.7ഉം 5ഉം വയസ്സു മാത്രം പ്രായമുള്ള ശിവദാസന്റെ രണ്ടു പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപകരിക്കും വിധത്തിൽ 50000/- രുപ കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ച സർട്ടിഫിക്കറ്റ് ആണ് സുരജക്ക് കൈമാറിയത് എന്ന് അപ്ന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പാറമേൽ അറിയിച്ചു.