സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. 63 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ കോ വി ഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11,

തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ളകണക്ക്. ഇന്ന് രോഗം സ്ഥിരീകിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും 38 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 2,85,968 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് ആകെ 272 പേര്‍ക്കാണ് കോ വി ഡ് സ്ഥിരീകരിച്ചത്. 111 പേര്‍ രോഗമുക്തി ഇന്ന് നേടി. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം ബാധിച്ചു. 15 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോ വി ഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

378 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കോ വി ഡ് ബാധിച്ച് 3,034 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഉറവിടമറിയാത്ത 15 കേസുകളുണ്ട്. ഏഴ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും ഒരു സിഐഎസ്എഫ് ജവാനും കൊവിഡ് ഇന്ന് സ്ഥിരീകരിച്ചു.