മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യംവാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി. ബീവറേജ് കോർപ്പറേഷന്റെ മൊബൈൽ ആപ്പ് ആയ ബേവ് ക്യൂ വെള്ളിയാഴ്ചത്തേക്ക് ബുക്കിംഗ് സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ബുക്ക് ചെയ്ത എല്ലാവർക്കും തന്നെ മദ്യം വാങ്ങാൻ ടോക്കൺ അനുവദിച്ചു.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 എക്സൈസ് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. അന്ന് ഡ്രൈഡേ ആചരിക്കുന്ന തിനാൽ മദ്യശാലകൾ തുറക്കാറില്ല. ബീവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് കേൾക്കും ബാറുകൾക്കും എല്ലാം നിരോധനം ബാധകമാണ്. ബീവറേജ് കോർപ്പറേഷൻ ഷാപ്പുകളും തുറക്കാൻ അനുമതി നൽകിയിട്ടില്ല. ബെവ് ക്യൂ ആപ്പിന് സംഭവിച്ച പിഴവാണ് ആണ് ടോക്കൺ നൽകാൻ കാരണം. വെർച്ച്വൽ ക്യൂ ഏർപ്പെടുത്താൻ സജ്ജീകരിച്ച ബെവ് ക്യൂ ആപ്പ് ആദ്യംമുതലേ പരാതിക്ക് ഇടയാക്കിയിരുന്നു..