കാലവർഷം ശക്തമാകുന്നതിന് മുൻപ് തന്നെ ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. പീച്ചി, ഷോളയാർ, പെരിങ്ങൽക്കുത്ത്, ചിമ്മിനി ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷം ഡാമുകളിൽ ഇതേദിവസം രേഖപ്പെടുത്തിയതിനേക്കാൾ അധികം ജലം ഇക്കുറി രേഖപ്പെടുത്തി.
ജലനിരപ്പ് ചെറിയതോതിൽ ആണ് ഉയർന്നത് എങ്കിലും ജനങ്ങളുടെ ആശങ്ക ചെറുതല്ല. ഇതുസംബന്ധിച്ച് കടുത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. മുൻകരുതലിന്റെ ഭാഗമായി നേരത്തെ തന്നെ പീച്ചി ഡാമിൽനിന്ന് സ്ലൂയിസ് വഴി വെള്ളം പുഴയിലേക്ക് ഒഴിക്കിവിടാൻ തുടങ്ങിയിട്ടുണ്ട്.