കോവിഡ് പ്രതിസന്ധി മൂലം കേരളവും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറുകയാണ്. ഇൗ അവസരത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 600 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ വാങ്ങി നൽകാൻ ഒരുങ്ങുകയാണ് നാട്ടിക. ഇതിനായി കഴിഞ്ഞദിവസം മേഖലയില്‍ ബഹുജന കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു.
ഏഴു പഞ്ചായത്തുകളില്‍ നിന്നായി പൊതുജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടി വി നല്‍കുന്നത്. ടി വി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസ്സപ്പെടരുതെന്ന് കണ്ടാണ് പദ്ധതി. ജൂണ്‍ 15 ഓടെ 600 കുട്ടികളുടെ വീടുകളിലും ടി വി എത്തിച്ച് നല്‍കാനാണ് ലക്ഷ്യമിടുന്നത്.