പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഇന്ന് സമാപിക്കും. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടന്നത്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് സംസ്ഥാനത്ത് ആകെ പരീക്ഷകൾ നടത്തിയത്. ഇത്രയധികം ജാഗ്രതയോടെ പരീക്ഷകൾ നടക്കുന്നതും ആദ്യമായാണ്. ഇൗ പരീക്ഷകൾ ചരിത്രത്തിൽ ഇടം നേടുമെന്ന് ഉറപ്പാണ്.
ജില്ലയിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ആകെ 73755 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറിയിൽ പ്ലസ് ടു വിഭാഗത്തിൽ 33920 വിദ്യാർഥികളും, പ്ലസ് വണിന് 34944 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ 2393വിദ്യാർഥികളും പ്ലസ് ടുവിന് 2498 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്നത്. ഹയർസെക്കൻഡറി, വി എച്ച് എസ് ഇ എന്നീ വിഭാഗങ്ങളിലായി ജില്ലയിൽ 259 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
പരീക്ഷ സുഗമമാക്കാൻ ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാച്ചുമതലയുള്ളവരെ കൂടാതെ അധികം അധ്യാപകരെ നിയോഗിച്ചിരുന്നു. ആരോഗ്യപ്രവർത്തകരുടെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് അധ്യാപകരെ വീതം ആരോഗ്യ ക്രമീകരണങ്ങൾക്കായി നിയമിച്ചിരുന്നു.