നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര അർലെക്കർ, പകരം സംവിധാനമാകുന്നത് വരെ ചുമതലയിൽ തുടരാൻ പിണറായിയോട് ആവശ്യപ്പെട്ടു.
കണ്ണൂരിലുള്ള മുഖ്യമന്ത്രി, വൈകിട്ട് ഏഴ് മണിയോടെ പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ലോക്ഭവനിലെത്തിക്കു കയായിരുന്നു. നിയമസഭാ ഫലം വന്ന ശേഷം നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗവും വേണ്ടെന്നു വെച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈനായി ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിലും കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും ഭരണത്തുടർച്ചയുണ്ടാകുമെന്ന വിശ്വാസമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്



