വാണിയംപാറയിൽ രണ്ടു വയസ്സുകാരന് പാമ്പു ക ടിയേറ്റു. അപകടഭീഷണി ഒഴിവായി..

തൃശ്ശൂർ: വാണിയംപാറയിൽ രണ്ടുവയസ്സുകാരന് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റു. മാളിയേക്കൽ വീട്ടിൽ ശ്യം പീറ്ററിന്റെ മകൻ ആദത്തിനെയാണ് പാമ്പ് കടി യേറ്റത്. ശുചിമുറിയിൽ ഉണ്ടായിരിക്കെ കുട്ടിയെ പാമ്പ് കടിച്ചതാണെന്നാണ് വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ തൃശ്ശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്ക് പിന്നാലെ കുട്ടിയുടെ നില മെച്ചപ്പെട്ടതായും അപകടഭീഷണി ഒഴിവായതായും അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളുടെ ശുചിമുറികളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.