
നിയമസഭാ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി ഇന്ന് വൈകീട്ട് 4 മുതൽ തൃശ്ശൂൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. വൈകിട്ട് 4 മുതൽ സ്വരാജ് റൗണ്ടിലേക്ക് കൊട്ടിക്കലാശത്തിനു വരുന്ന രാഷ്ട്രീയ പ്രവർത്തകരുടെ വാഹനങ്ങൾ മാത്രമേ കയറ്റി വിടുകയുള്ളൂ. ഈ വാഹനങ്ങൾ പ്രവർത്തകരെ സ്വരാജ് റൗണ്ടിൽ ഇറക്കി നിശ്ചയിച്ച പാർക്കിങ്ങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്..








