വായോധികരെ ബസിൽ കയറ്റിയില്ലെന്ന് ടാക്സി തൊഴിലാളികൾ.

policeman-vehcle-thrissur-vartha-news-kerala-police-viyyur

പട്ടിക്കാട് : ഇന്ന് രാവിലെ പീച്ചിയിൽ നിന്നും തൃശ്ശൂരിക്ക് പോകുന്ന സ്വകാര്യ ബസ് പട്ടിക്കാട് ബസ്റ്റാന്റിൽ വെച്ച് കൈ കാണിച്ചിട്ടും കയറ്റിയില്ലെന്ന് പരാതി. ബസ്റ്റാന്റിലെ സ്റ്റോപ്പിൽ എത്തിയ ബസ് കുറച്ചു പേരെ കയറ്റിയെങ്കിലും പുറകിൽ നിന്ന രണ്ട് വായോധികരെ കയറ്റാതെ പോവുകയായിരുന്നു.

ഇതേ തുടർന്ന് ബസിനെ പിന്തുടർന്ന് ഡ്രൈവറോട് ചോദിച്ചപ്പോൾ പുറകിൽ മറ്റൊരു ബസ് വരുന്നതിനാലാണ് ഇവരെ കയറ്റതിരുന്നതെന്ന് ഡ്രൈവർ. ഇവിടെ ടാക്സി ഡ്രൈവർമാർ പറയുന്നതിങ്ങനെ.

“ബസുകളുടെ പുറകിൽ അതേ റൂട്ടിൽ ഓടുന്ന മറ്റു ബസുകൾ വന്നാൽ നാട്ടുകാർക്ക് യാത്ര ചെയ്യണ്ടേ. ഇവരുടെയൊക്കെ മത്സര ഓട്ടത്തിന് ബലിയാടാവുന്നത് ഇവരെ ആശ്രയിക്കുന്ന ജനങ്ങളല്ലേ “. ബന്ധപ്പെട്ട അധികാരികൾ ഇത്തരകാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവിശ്യപെട്ടു.