
കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കിഫ്ബി പദ്ധതിയായ നടത്തറ മൂർക്കനിക്കര വലക്കാവ് കണ്ണാറ റോഡ് എഫ്ഡിആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായുള്ള റോഡ് കട്ടിംഗ് പ്രവർത്തികൾ ഇന്നു മുതൽ ആരംഭിക്കും. അതിന്റെ ഭാഗമായി കണ്ണാറ മുതൽ മലമുക്ക് വരെയുള്ള മേഖലയിലെ ഗതാഗതവും, പദ്ധതി റോഡുമായി ബന്ധപ്പെട്ട സർവീസ് റോഡുകളിൽ നിന്നുള്ള പ്രവേശനവും മാർച്ച് 21 വരെ പൂർണ്ണമായും നിരോധിക്കുന്നതാണ്. വാഹനങ്ങൾ മാരായ്ക്കൽ , വെട്ടംപടി ,മാപ്പിളക്കാട് വാരിയത്ത്പടി വഴി കണ്ണാറയിലേയ്ക്കും തിരിച്ചും പോകേണ്ടതാണെന്നും എ ഇ അറിയിച്ചു.







