മാർച്ച്‌ മാസത്തിൽ വെള്ള കാർഡുകാർക്ക്‌ റേഷൻകട വഴി ആറ്‌ കിലോഗ്രാം അരി ലഭിക്കും..

കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിലാണ്‌ ഇത്‌. ലഭ്യത അനുസരിച്ച്‌ കിലോഗ്രാമിന്‌ 17 രൂപ നിരക്കിൽ നാലുകിലോഗ്രാംവരെ ആട്ടയും ലഭിക്കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട്‌ കിലോഗ്രാം അരി വീതം ലഭിക്കും. അധികമായി രണ്ടുകിലോഗ്രാം അരി കിട്ടും. 10.90 രൂപ നിരക്കിലാണിത്‌. നാലുകിലോഗ്രാംവരെ ആട്ടയും ലഭിക്കും.

പിങ്ക്‌ കാർഡിലെ ഓരോ അംഗത്തിനും നാല്‌ കിലോഗ്രാം അരിയും ഒരുകിലോഗ്രാം വീതം ഗോതന്പും ലഭിക്കും. ഗോതമ്പിന്റെ അളവ്‌ കുറയ്‌ക്കണമെങ്കിൽ നാലുകിലോ നാലുകിലോഗ്രാംവരെ ആട്ട ലഭ്യമാകും. കിലോയ്‌ക്ക്‌ ഒൻപത് രൂപ നിരക്കിലാണിത്‌. മഞ്ഞ കാർഡുകാർക്ക്‌ 30 കിലോഗ്രാം അരിയും രണ്ടുകിലോഗ്രാം ഗോതമ്പും സ‍ൗജന്യമായി ലഭിക്കും. മൂന്ന്‌ പായ്‌ക്കറ്റ്‌ ആട്ട ഏഴ്‌ രൂപ നിരക്കിലും ഒരുകിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.