
തൃശ്ശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടെ ടോള്‍ കമ്പനി ജീവനക്കാരൻ ലോറിയിടിച്ച് മ രിച്ചു. ആളൂർ താണിപ്പാറ സ്വദേശി പാട്ടത്ത് വീട്ടില്‍ മണികണ്ഠൻ (58) ആണ് മ രിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപ കടം. സംഭവത്തില്‍ ഹരിയാന സ്വദേശിയായ ട്രെയിലർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
തൃശ്ശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോള്‍ ബൂത്തിലായിരുന്നു അപ കടം. ഫാസ്ടാഗില് പണമില്ലാത്തതിനെ തുടർന്ന് ഒരു ടോറസ് ലോറി ട്രാക്കില്‍ കുടുങ്ങിയിരുന്നു. ഈ ലോറിയെ ട്രാക്കില്‍ നിന്ന് മാറ്റുന്നതിനായി തൊട്ടുപിന്നിലുണ്ടായിരുന്ന ട്രെയിലർ ലോറി വേഗത്തില്‍ പിന്നോട്ടെടുത്തു. ഈ സമയം ട്രാക്കില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുകയായിരുന്ന മണികണ്ഠൻ പിന്നില്‍ നിന്ന് ലോറി വരുന്നത് ശ്രദ്ധിച്ചില്ല.
നിയന്ത്രണം വിട്ട ട്രെയിലർ മണികണ്ഠനെ ഇടി ച്ച് വീഴ് ത്തുകയും ദേഹ ത്തുകൂടി ചക്രങ്ങള്‍ കയ റിയിറങ്ങുകയുമായിരുന്നു. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





