ലഹരിസംഘം വീട് കയറി ആക്ര മിച്ചു; തൃശൂരിൽ വയോധികയ്ക്ക് പരി ക്ക്.

തൃശൂർ: തൃശൂരിൽ ലഹരിസംഘം വീട് കയറി നടത്തിയ ആക്ര മണത്തിൽ വയോധികയ്ക്ക് ഗുരുതര പരി ക്ക്. തൃശൂർ ചൂണ്ടൽ പ്രദേശത്താണ് സംഭവം. ചൂണ്ടൽ സ്വദേശിനി ലീല എന്ന 76 വയസുകാരിയ്ക്കാണ് പരിക്കേറ്റത്. സംഘം ലഹരി ഉപയോഗിക്കുന്നത് ലീലയുടെ കൊച്ചുമകൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

വയോധികയുടെ വീട്ടിലേക്ക് അതിക്ര മിച്ചു കയറിയ സംഘം വീടിന്റെ ചില്ല് തല്ലിത്തകർക്കുകയും തടയാൻ ശ്രമിച്ച വയോധികയെ ക്രൂരമായി മർദ്ദി ക്കുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെട്ടു.

അമൽജിത്, നീരജ്, രഞ്ജീഷ്, അക്ഷയ്, ശ്യാം, അശ്വിൻ ബാബു, രഞ്ജിത്ത് എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇവർക്ക് പുറമെ മറ്റ് 4-5 പേർ കൂടി ആക്രമണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ ആറ് പേർ ഇതിനോടകം തന്നെ പോലീസ് പിടിയിലായിട്ടുണ്ട്. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.