കൊമ്പഴയിൽ വാർഡ് 8 ൽ ആമിനയുടെ മുറ്റത്താണ് ആനയിറങ്ങിയത്, വാഴയും തെങ്ങും നശിപ്പിച്ചിട്ടുണ്ട്. ജനം വളരെ ഭീതിയാലായിരിക്കുന്ന സാഹചര്യത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെപി ചാക്കോച്ചൻ സ്ഥലം സന്ദർശിച്ചു. എത്രയും പെട്ടന്ന് വേണ്ട നടപടികൾ ആവശ്യപ്പെട്ട് കെ പി ചാക്കോച്ചൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ വിവരം അറിയിച്ചു.




