തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: ബംഗാള് ഉള്ക്കടലിനു മുകളില് കിഴക്കന് കാറ്റ് രൂപപ്പെട്ടതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.