ചെമ്പൂത്ര പൂരം പ്രമാണിച്ച് നാളെ ഹൈവേയിൽ ഗതാഗത നിയന്ത്രണം ; റോഡ് മുറിച്ച് കടക്കുന്നവർ പോലീസിൻ്റെ നിർദ്ദേശം പാലിക്കണം. 

announcement-vehcle-mic-road

ചെമ്പൂത്ര പൂരത്തോട് അനുബന്ധിച്ച് നാളെ(ജനുവരി 20) ദേശീയപാത 544 ൽ മുടിക്കോട് മുതൽ ചെമ്പൂത്ര വരെയുള്ള ഭാഗത്ത് ഹൈവേയിൽ രണ്ടു വശത്തേക്കും ഗതാഗത നിയന്ത്രണം ഉണ്ടാകും. കൂടാതെ ചെമ്പൂത്ര ജംഗ്ഷനിൽ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നവർ അപകടം ഒഴിവാക്കാൻ പോലീസിൻറെ നിർദ്ദേശങ്ങൾ പാലിക്കുക.

ഒല്ലൂർ എസിപി സുധീരൻ്റെ നേതൃത്വത്തിൽ പീച്ചി എസ്ഐ വൈശാഖ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സുനീത്, അനിൽകുമാർ, പീച്ചി സി പി ഓ അരുൺ എന്നിവർ ചേർന്ന് ഗതാഗത നിയന്ത്രണ ക്രമീകരണങ്ങൾ ചെയ്തു. പൂരം കൂട്ട എഴുന്നള്ളിപ്പ് സമയത്ത് ചെമ്പൂത്ര അമ്പല മൈതാനത്തിലേക്കോ സമീപ പ്രദേശങ്ങളിലും ഒരു വാഹനവും കടത്തിവിടുന്നത് അല്ല എന്നും ദേശീയപാതയിലും മറ്റു ഭാഗങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു