ദേശീയപാത നടത്തറയിൽ പടക്കം കയറ്റി വന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു.

Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശൂർ: ദേശീയപാത നടത്തറയിൽ പടക്കം കയറ്റി വന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു. വാഹനത്തിന്റെ ഡ്രൈവർ പുത്തൂർ സ്വദേശി അനൂജിന് പരി ക്കേറ്റു. കോയമ്പത്തൂരിൽ നിന്നും പടക്കം കയറ്റി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു. തൃശൂരിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.