
കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് സ്വദേശികളായ പ്രണവ് (26), ജിഷ്ണു (27) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കാണിപ്പയ്യൂരിൽ നിന്ന് വരികയായിരുന്ന ഇവരുടെ ബൈക്ക് പനങ്ങായി ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.





