
കണ്ണൂർ ഇരട്ടിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന ആനക്കൊമ്പുമായി രണ്ട് പേർ വനം വകുപ്പിൻ്റെ പിടിയിൽ. ചാലക്കുടി മാരാംകോട് സ്വദേശികളായ വിതയത്ത് വീട്ടിൽ ജിബിൻ, പൊന്നാരി വീട്ടിൽ ലിബിൻ എന്നിവരാണ് മാന്ദാമംഗലം വനം വകുപ്പിൻ്റെ പിടിയിലായത്. ആനകൊമ്പ് കൊണ്ട് വന്ന കാറും കസ്റ്റഡിയിൽ എടുത്തു.






