ചാമക്കാല ബിച്ചിൽ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; ഡ്രൈവർ അറസ്‌റ്റിൽ

കയ്പ‌മംഗലം : ചാമക്കാല രാജീവ് റോഡ് ബിച്ചിൽ സാഹസിക ഡ്രൈവിംഗ് നടത്തുന്നതിനിടയിൽ അറപ്പപൊഴിയുടെ സമീപത്ത് വെച്ച് നിയന്ത്രണം വിട്ട ജിപ്സി മറിഞ്ഞ് ചാമക്കാല സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സിനാൻ (14) മരി ച്ച സംഭവത്തിൽ സദാം എന്നറിയപ്പെടുന്ന കയ്‌പമംഗലം കൂരിക്കുഴി സ്വദേശി പഴുപറമ്പിൽ വീട്ടിൽ ഷജീർ (36) നെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ‌കുമാറി ൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

പ്രതി യാതൊരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ മനുഷ്യജീവന് അപകടം ഉണ്ടായി മരണം വരെ സംഭവിക്കും എന്ന അറിവോട് കൂടി തുറന്ന നിലയിലുള്ള ജിപ്‌സി ഓടിച്ച് വന്ന് ബീച്ചിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാൻ (14), മുഹമ്മദ് ഷഫീർ (14), അമീർ (12) എന്നീ കുട്ടികളെയും വാഹനത്തിന്റെ പുറകിൽ കയറ്റി സാഹസിക ഡ്രൈവിംഗ് നടത്തുന്നതിനിടയിൽ അറപ്പപൊഴിയുടെ സമീപത്ത് വെച്ചാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. സിനാൻ വാഹനത്തിന്റെ അടിയിൽപെട്ട് തലക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലത്തും മുൻപ് മരി ച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.