വീടുകയറി ആക്രമണം നടത്തിയ കേസ്സിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി..

കാട്ടൂർ : 2019 ജൂൺ 30 ന് ഉച്ചക്ക് 02.30 മണിയോടെ പടിയൂർ ചാമുമാത്ര സ്വദേശി മദേനി വീട്ടിൽ സുമതി 65 വയസ് എന്നവർ പ്രതിക്കെതിരെ പരാതി കൊടുത്തതിലുള്ള വിരോധത്താൽ അസഭ്യം പറഞ്ഞും വെട്ടുകത്തി കാണിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും സുമതിയുടെ വീട്ടുമുറ്റത്തേക്കു അതിക്രമിച്ചുകയറി വീട്ടിലെ വാതിലും ഷീറ്റുകളും നശിപ്പിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലെ പ്രതിയായ എടതിരിഞ്ഞി കൊച്ചുകടവ് സ്വദേശി പള്ളായി വീട്ടിൽ സുരേഷ് ലാൽ (61) എന്നയാളെയാണ് പിടികിട്ടാപ്പുള്ളി വാറണ്ട് പ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഈ കേസ്സിൽ അറസ്റ്റിലായി കോടതി നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടുകൂടുന്നതിനായി ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.