കാണാതായയാൾ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പെ ങ്ങോട്ടുനിന്ന് കാണാതായയാളെ കല്ലേരി പാടശേഖരത്തി നുസമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്ങോട് ഘണ്ടാകർണ ക്ഷേത്രത്തിനു പടിഞ്ഞാറു താമസിക്കുന്ന മുണ്ടഞ്ചേരി വീട്ടിൽ സുബ്രഹ്മണ്യനെ (74) യാണ് വെള്ളിയാഴ്ച വൈകീട്ട് കാണാതായത്. തിരച്ചിലിലാണ് പാടശേഖരത്തിനു സമീപമുള്ള തോട്ടിൽ മൃതദേ ഹം കണ്ടെത്തിയത്. ഇരിങ്ങാലക്കുട പോലീസ് നടപടികൾ പൂർത്തിയാക്കി. ഭാര്യ: പരേതയായ അംബിക.മക്കൾ: സന്ദീപ്, സരിത