
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില് വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര് 21 ന് നടക്കും നിലവിലെ ഭരണസമിതിയുടെ അഞ്ച് വര്ഷ കാലാവധി 20നാണ് അവസാനിക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല് കൗണ്സിലുകള് എന്നിവിടങ്ങളില് 21ന് രാവിലെ 10 നും കോര്പ്പറേഷനില് 11:30 നുമാണ് സത്യപ്രതിജ്ഞ.പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്ന്ന അംഗത്തിൻ്റെ അധ്യക്ഷതയില് ചേരും. മേയര് മുനിസിപ്പല് ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്, വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.





