കരുവന്നൂർ പുഴയിൽ ചാടിയ ആ ത്മ ഹത്യ ചെയ്തയാളുടെ മൃത ദേഹം കണ്ടെത്തി.

കരുവന്നൂർ പുഴയിൽ ചാടിയ ആ ത്മ ഹത്യ ചെയ്തയാളുടെ മൃത ദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് കരുവന്നൂർ ചെറിയപാലം ഗ്രീൻ ഗാർഡൻ സ്വദേശി കടുങ്ങാട് പറമ്പിൽ അബ്ദുൾ സത്താറിനെയാണ് കാണാതായത്. കരുവന്നൂർ വലിയപാലത്തിന് സമീപത്ത് നിന്ന് മൂർക്കനാട് പോകുന്ന വഴിയിൽ ആറാട്ട് കടവിലാണ് സംഭവം.

ഇദ്ദേഹത്തിൻ്റെ വസ്ത്രം, ഫോൺ,ചെരുപ്പ് എന്നിവ കടവിൽ നിന്നും ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ അർദ്ധരാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വെള്ളിയാഴ്ച്ച രാവിലെ തൃശ്ശൂരിൽ നിന്നും സ്കൂബാ ടീം എത്തി തിരച്ചിൽ നടത്തിയാണ് കടവിന് സമീപത്ത് നിന്ന് തന്നെ മൃത ദേഹം കണ്ടെത്തിയത്.