
ചേർപ്പ് : 23.11.2025 തിയതി രാവിലെ 10.25 മണിയോടെ തൃപ്രയാർ-തൃശ്ശൂർ റോഡിലൂടെ ചേർപ്പ് വെസ്റ്റ് സ്വദേശി വയ്യാതിൽ വീട്ടിൽ ഷാനവാസ് 42 വയസ്സ് എന്നയാൾ ഭാര്യയും 5 വയസുള്ള മകനുമായി പോവുകയായിരുന്ന മോട്ടോർ സൈക്കിളിനെ പ്രതി ഓടിച്ച് വന്ന ബസ്സ് പാലക്കൽ വെച്ച് അപകടകരമായ രീതിയിൽ മറികടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഷാനവാസിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് ബസ് ഡ്രൈവറായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരുപടന്ന അറയ്ക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (29 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.



