
തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെ ട്ടേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. തീയറ്റർ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനുമാണു വെ ട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽവച്ചാണ് സംഭവം.
സുനിൽ വീടിനു മുൻപിൽ കാറിൽ നിന്ന് ഇറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടിൽ പതിയിരുന്ന മൂന്നംഗസംഘം വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈയിനുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരു വരെയും ആദ്യം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും, പിന്നീട് ദയ ആശുപത്രിയിലേക്കും മാറ്റി.
ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിന് ശേഷം അക്ര മിസംഘം ഓടിരക്ഷപ്പെട്ടിരുന്നു. സുനിൽ പത്തുവർഷത്തോളമായി രാഗം തിയേറ്റർ വാടകയ്ക്കെടുത്തു നടത്തുകയാണ്.







