വാടകയ്ക്ക് കൊടുത്ത കാർ തിരിച്ച് പിടിക്കാൻ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.

police-case-thrissur

എരുമപ്പെട്ടി: വാടകയ്ക്ക് കൊടുത്ത കാർbതിരിച്ച് പിടിക്കാൻ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെടുവാൻ കാറിൻ്റെ ബോണറ്റിൽ പിടിച്ച് തൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ സോളമനെ കാറിൽ കിടത്തി കാർ ഓടിച്ചത് ഏഴ് കിലോമീറ്റർ ദൂരം നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് കാർ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി.

തൃശൂർ തിരൂർ പോട്ടോർ സ്വദേശി നാലകത്ത് വീട്ടിൻ ബക്കറാണ് ക്രൂര കൃത്യം നടത്തിയത്.
ബക്കറിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.