ആളൂർ : കലേറ്റുംക്കരയിലുള്ള NIPMR ആശുപത്രിയിൽ സോഷ്യൽ വർക്കാറായി പ്രവർത്തിയെടുത്തു വരുന്ന നടത്തറ സ്വദേശി പലതിങ്കൽ വീട്ടിൽ ജോജോ തോമസ് 30 വയസ് എന്നയാൾക്ക് ഷോൽഡർ പെയിൻ വന്നതിനെ തുടർന്ന് ഈ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിലെ ക്യാബിനിൽ ഊരി വെച്ചിരുന്ന 3,66,000/-രൂപയോളം വിലവരുന്ന 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച സംഭവത്തിനാണ് കല്ലേറ്റുങ്കര സ്വദേശി കുഴുവേലി വീട്ടിൽ റോസി 70 വയസ്സ് എന്നവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.






