
തൃശ്ശൂർ: വാടകമുറി ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 18-കാരൻ അറസ്റ്റില്‍. പുതുപ്പാറ വീട്ടില്‍ ഷാജിക്കെതിരെയാണ് ഫസല്‍ (18) എന്ന പ്രതി ആക്രമണം നടത്തിയത്. ഷാജി വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ ഫസലിനോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം. ഇതിലുള്ള വിരോധം തീർക്കാനാണ് പ്രതി ഷാജിയെ മുറിയില്‍ വെച്ച് കുത്തി ക്കൊല പ്പെടുത്താൻ ശ്രമിച്ചത്.
ആക്രമണത്തില്‍ ഷാജിക്ക് ഗുരു തരമായി പരിക്കേറ്റു. കൂടാതെ, ഷാജിയുടെ പണവും മൊബൈല്‍ ഫോണും പ്രതി കവർന്നതായും പൊലീസ് അറിയിച്ചു. ഷാജിയുടെ കൈവശമുണ്ടായിരുന്ന 3000 രൂപയുടെ മൊബൈല്‍ ഫോണ്‍, 2000 രൂപ വില വരുന്ന രണ്ട് വാച്ചുകള്‍, പേഴ്സിലുണ്ടായിരുന്ന 4000 രൂപ എന്നിവയാണ് ഫസല്‍ കവർന്നത്.
ഈ കേസില്‍ ഇരിങ്ങാലക്കുട പൊലീസ് ഷാജിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ഫസല്‍ നേരത്തെ മാള പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് 55,000 രൂപയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെയും പ്രതിയാണ്. ജയിലില്‍ വെച്ചാണ് ഫസലും ഷാജിയും പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.




