പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ച ത്തു.

പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായുടെ ആക്രമണത്തിൽ പത്തുമാനുകൾ ച ത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം.